23-Oct-2020 By Scholarship Department

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

 

മാതാവോ, പിതാവോ  ഇവർ രണ്ട്‌  പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21)  അപേക്ഷ ക്ഷണിച്ചു .

ആവശ്യമായ രേഖകൾ

(1) ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷ

http://www.mamocollege.org/Snehapoorvam

(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌ പാസ്ബുക്ക്ൻറെ ആദ്യ പേജിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

(3) കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌

(4) ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ    ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്‌

   ( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ് വരുമാന പരിധി )

(5) മരണസർട്ടിഫിക്കറ്റ്ൻറെ പകർപ്പ്

  മേൽപറഞ്ഞ രേഖകൾ ഇതോടൊപ്പം നൽകിയ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യുക

  https://forms.gle/DdWJz1gcfPm63DAQ8

 

 അവസാന തീയതി :   2020 ഒക്ടോബർ 23