MAMO കോളേജിലെ SQC -IQAC യുടെ നേതൃത്വത്തിൽ ഒക്ടോബർ 17ന് തപാൽ ദിനത്തോടനുബന്ധിച്ച് ഒരു കത്തെഴുത് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ”ഏറ്റവും പ്രിയപ്പെട്ട എന്നോട്” എന്ന തലക്കെട്ടിൽ ആണ് മത്സരം അണിയിച്ചൊരുക്കുന്നത്.????
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ കത്തുകൾ തയ്യാറാക്കി കോളേജ് ക്യാമ്പസ്സിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ കത്തുകൾ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനായി കോളേജ് പ്രവേശന കവാടത്തിന് സമീപം ഒരു ബോക്സ് സ്ഥാപിച്ചിരിക്കുന്നു.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.????