17-Aug-2022 By History Department

Independence Day Quiz Competition Winners

മണാശ്ശേരി എം എ എം കോളേജും മണാശ്ശേരി എം കെ എച്ച് എം എം ഒ ഹൈസ്കൂളും സംയുക്തമായി സ്കൂൾ  വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ക്വിസ് മത്സരം സംഘടിപ്പിച്ചു. യു. പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വ്യത്യസ്ത മത്സര വിഭാഗങ്ങളാണ് സംഘടിപ്പിച്ചത്. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ ജാഫർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. എം എ എം ഒ കോളേജ് ബി എ ഹിസ്റ്ററി വിദ്യാർഥിനികളായ നബീല, സഹല പി കെ, ഫിദ, നസ് വ സി കെ, നൗറിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. എം എ എം ഒ കോളേജ് ചരിത്ര വിഭാഗം അസി. പ്രഫസർ അബ്ദുൽ റഹിമാൻ ഒ. എം നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ മുസ്നിജ്, ശാദുൽ കെ പി എന്നിവരും യു പി വിഭാഗത്തിൽ അജ്മൽ ഫാരിസും ജേതാക്കളായി